കാടുകൊത്തിയപ്പോഴും ,ചാലുകള്‍ കീറിയപ്പോഴും
കൊത്തിയിട്ട് കട്ടകളുടച്ചപ്പോഴുമൊക്കെ ,
സമീപവാസികളും ,വഴിപോക്കരുമായ നാട്ടുകാര്‍
പരിഹസിച്ചു ചിരിച്ചും
രണ്ടിനും ഭ്രാന്താണെന്ന് പറഞ്ഞുമൊക്കെ സമാധാനിച്ചു ..
എല്ലാവരും കൃഷി ഉപേക്ഷിയ്ക്കുന്ന കാലഘട്ടത്തില്‍ ,
കഴിഞ്ഞുകൂടാന്‍ വകയുള്ളവര്‍
ഇങ്ങനെ സാഹസപ്പെടേണ്ടതുണ്ടോ എന്നതുമായി
അവര്‍ക്കൊന്നും പൊരുത്തപ്പെടാന്‍സാധിക്കുമായിരുന്നില്ല ...
അതും കഴിഞ്ഞ് വിത്തിട്ടപ്പോഴേയ്ക്ക്
കാര്യം തമാശയല്ലെന്ന് പലര്‍ക്കും ബോധ്യമായി ..
എന്തുകൊണ്ടാണ്
ആള്‍ക്കാര്‍ കൃഷിയില്‍നിന്നും അകന്നുപോകുന്നത് ..?
എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല....
പത്തോ പതിനഞ്ചോ സെന്‍റ് വയല്‍ മതി
ഒരു നാലംഗ കുടുംബത്തിന് ഒരുവര്‍ഷത്തേയ്ക്ക്
അരിയാഹാരം നല്‍കാന്‍....
രാസവിഷങ്ങള്‍ തളിച്ചതും ,
തവിട് പൂര്‍ണ്ണമായും നീക്കിയതുമായ
അരി എന്ന പേര് മാത്രമുള്ള വെളുത്ത സാധനം ഭക്ഷിച്ച് ,
ആരോഗ്യത്തിലെ സമഗ്രത നഷ്ടപ്പെടുത്താതെ
പ്രമേഹരോഗികളും വൃക്കരോഗികളും അര്‍സ്സോരോഗികളും ഒക്കെയായിമാറി ,
സ്ഥിരം തലവേദനക്കാരായി ,
പൊണ്ണത്തടിയന്‍ മാരായി ,
പോഷകങ്ങള്‍ നഷ്ടപ്പെട്ട അരി വലിയ വില കൊടുത്ത് ഭക്ഷിക്കു ന്നവര്‍ക്ക് ,
ഏറ്റവും മുന്തിയ അരിയാഹാരം ലഭിയ്കാന്‍
വളരെ എളുപ്പമാണ്
ദിവസവും വേണ്ട , കുറച്ചു ദിവസങ്ങളില്‍
അല്‍പ്പം പണിതാല്‍ മതി
,പണിക്കാളെ കിട്ടുന്നില്ല എന്ന പരാതി വേണ്ട
ഇത്രയേറെ ആനന്ദം നല്‍കുന്ന ,
ആരോഗ്യം നല്‍കുന്ന
മണ്ണും ജലവും വായുവും
മറ്റെല്ലാ ജീവികളുമൊക്കെ
നമ്മുടെ ജീവന്റെ തന്നെ ഭാഗമാണെന്ന്
തിരിച്ചറി യാന്‍ സഹായിക്കുന്ന
വേറൊരു ജോലിയും ഇല്ല തന്നെ ..
ബെസ്റ്റ് കുറിപ്പ്!
ReplyDeleteഅനുമോദനം, നന്ദി