Monday, August 26, 2013

പ്രകൃതിയോടൊപ്പം ജീവിയ്ക്കാന്‍ പരിശീലിയ്ക്കുകകീടങ്ങളെപ്പറ്റി വേവലാതിപ്പെടേണ്ടതില്ല ..എല്ലാ ജീവികളിടെയും നിയന്ത്രണത്തിനായി അവയുടെ സ്വാഭാവിക  ശ ത്രുകീടങ്ങളും ഉണ്ട് .വീടിനകത്തായാലും കൃഷിയിടങ്ങളിലായാലും മനുഷ്യന്‍റെ തെറ്റായ ഇടപെടലുകള്‍ ഉണ്ടാവുമ്പോഴാണ് സ്വാഭാവികമായ ഈ നിയന്ത്രണങ്ങള്‍ താളം തെറ്റുന്നത്. പ്രകൃതിയെ അനുവദിയ്ക്കുക ശരിയായി കാര്യങ്ങള്‍ നടത്താന്‍  . 

ഞങ്ങളുടെ വീട്ടില്‍ പാറ്റകള്‍ കുറച്ചു ശല്യമായിരുന്നു ,.. അടുക്കളയിലെ പച്ചക്കറികളൊക്കെയവ വന്നു തിന്നുനശിപ്പിക്കുമായിരുന്നു ..എന്നാല്‍ വലിയ വേറ്റാക്കരന്‍ ചിലന്തി തന്റെ പണി തുടങ്ങിയതോടെ പാറ്റകളുടെ എണ്ണം തീരെ കുറഞ്ഞു.. ചിലന്തിയെ പേടിച്ച് നാം അതിനെ വീട്ടിന്നകത്ത് കണ്ടാല്‍ ഉടന്‍ കൊല്ലുകയാണ് പതിവ് ..അല്പ്പം ശ്രദ്ധിച്ചാല്‍ ചിലന്തിയോടൊപ്പം ജീവിക്കാനാകും ..

 ഒരിക്കല്‍ എനിയ്ക്ക് ചിലന്തി വിഷമേറ്റ്കൈയ്യില്‍ പൊള്ളിയിരുന്നു .. വിഷപ്പച്ച ,പുലിച്ചുവടി, ഗരുഡക്കൊടി തുടങ്ങിയ പച്ചമരുന്നുകള്‍ ചിലന്തിവിഷത്തിനെതിരെ പ്രവര്‍ത്തിയ്ക്കുന്നവയാണ്.. ഇത്തരം സസ്യങ്ങളെയും നാം മുറ്റത്ത് വളര്‍ത്തേണ്ടതാണ്.

Tuesday, July 23, 2013

അതിഥിനിര്‍ത്താതെ മഴപെയ്തുകൊണ്ടിരുന്നപ്പോള്‍ പാമ്പുകള്‍ക്കുപോലും പറമ്പില്‍ നില്‍ക്കാന്‍ വയ്യാതായി .ഐസുപോലെ തണുത്ത ഒരു ദിനത്തില്‍ ,മഴയില്‍നിന്നും അഭയംതേടി ,അല്‍പ്പം ചൂട് കിട്ടാനായി കിണറിന്‍റെ ആള്‍മറയില്‍  ഇട്ട ഷീറ്റിനടിയില്‍ സസുഖം ചുരുണ്ടു കൂടിക്കിടപ്പായിരുന്നു വളകഴപ്പന്‍ . മഴ തോര്‍ന്ന് ,അല്പ്പം വെയില്‍ വന്നപ്പോള്‍, ഷീറ്റ് മാറ്റാന്‍ ചെന്ന എനിക്കു ഇവളുടെ സുഖവാസരംഗമാണ് കാണാനായത് . അവളൊന്നു പേടിച്ചു.ക്യാമറയെടുക്കാനായി പോയി വന്നപ്പോള്‍  മെല്ലെ ഇഴഞ്ഞു കിണറിന്‍റെ മറ്റൊരു ഭാഗത്തേക്ക് പോകുന്നതാണ് കണ്ടത് . അവിടെ ഏറെ നേരം ചുരുണ്ടു കിടന്നു , പാവം . സന്ധ്യയ്ക്ക്  വീണ്ടും ആദ്യത്തെ സ്ഥലത്തു തന്നെയെത്തി .ഞാനവളോട് എന്‍റെ ബുദ്ധിമുട്ട് പറഞ്ഞു .അവള്‍ ഇവിടെ താമസിക്കുന്നത് ഞങ്ങള്‍ക്കിഷ്ടംതന്നെയെങ്കിലും വീട്ടിന്നകത്തേക്കേങ്ങാനും വന്നാല്‍  അല്‍പ്പം വിഷമമാകും . ഇന്ന് മുഴുവന്‍  അരവാതില്‍ ചാരിവയ്ക്കേണ്ടിവന്നു . എപ്പോഴും ശ്രദ്ധയോടെ പെരുമാറി ,എന്നു വരില്ലല്ലോ ഞങ്ങള്‍ .അറിയാതെ അവളെ നോവിക്കാന്‍ ഇടയായാല്‍ .. ഉഗ്രവിഷമാണ് അവളുടേത് .. അതിനാല്‍ നിഷ്കളങ്കതയോടെ ,ചെറിയ ഉണ്ടക്കണ്ണൂം മിഴിച്ച് എന്നെ നോക്കിയ അവളോട്,കുറച്ചു ദൂരേയ്ക്ക് പോകാന്‍ പറഞ്ഞു .പിറ്റേന്നു രാവിലെ അവളെ കണ്ടില്ല .. 


Tuesday, April 23, 2013

മനുഷ്യര്‍ എങ്ങോട്ടാണ് വികസിയ്ക്കേണ്ടത്?

പ്പോഴത്തെ ഏറ്റവും വലിയ ഫാഷനാണ്    വികസനവാദം . വികസനത്തിന് എതിരാകുന്നതു എന്തോ വലിയ കുറ്റമാണ്എന്ന നിലയിലാണ് മുഖ്യധാരാസമൂഹം, ഭരണാധികാരികള്‍,മാധ്യമങ്ങള്‍ എന്നിവരെല്ലാം പ്രചരിപ്പിക്കുന്നത് . ഇവരൊക്കെ മുന്നോട്ട് വയ്ക്കുന്ന വികസനമാതൃകകള്‍ എന്തൊക്കെയാണ് എന്നുകൂടി അറിയുമ്പോഴേ  അതിനു പിന്നിലെ അപകടങ്ങള്‍ മനസ്സിലാക്കാ നാകൂ .. 
വികസനം എന്നത് ഏതൊരു ജീവിയ്ക്കും അത്യാവശ്യമായ കാര്യം തന്നെയാണ്.. എന്നാലത് .സങ്കുചിതത്വത്തിന്‍റെ വികസനമാകരുത്. സ്വാര്‍ഥതയുടെ വികസനമാകരുത് .ആര്‍ത്തിയുടെ വികസനമാകരുത് ...ഈ ഭൂമിയിലെ ഇന്നു ജീവിയ്ക്കുന്ന  ഒരുപാടൊരുപാട് മനുഷ്യര്‍ക്കും  വരും തലമുറകള്‍ക്കും ഒരുപാടൊരുപാട് ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ട ഭൌതികസമ്പത്തുകള്‍ ,പണമോ അധികാരമോ കൈയ്യിലുണ്ടെന്ന അഹന്തയോടെ തട്ടിയെടുക്കുന്ന ,വെട്ടിപ്പിടിയ്ക്കുന്ന വികസനമാകരുത് .. 
ര്‍ക്കുക .. ഈഭൂമി എല്ലാ ജീവജാലങ്ങളുടേതുമാണ്.. എല്ലാ  ജീവികള്‍ക്കുമെന്നപോലെ  ഒരു പങ്ക് അവകാശമേ മനുഷ്യനുമുള്ളൂ .. വെട്ടിപ്പിടിക്കുന്നതെല്ലാം അനാവശ്യങ്ങളാണ്. മരിക്കുമ്പോള്‍ സ്വന്തം ശരീരം പോലും കൂടെ കൊണ്ടുപോകാനാകില്ലെന്ന യാഥാര്‍ഥ്യം മറക്കാതിരിക്കുക.. സ്വന്തക്കാര്‍ക്കായി സമ്പാദിയ്ക്കുന്നു എന്നതും അത്ര ശരിയല്ല എന്നോര്‍ക്കുക ..ആര്‍ത്തിയുടെ ഈ സ്പീഡ് ഗിയറില്‍ ശരവേഗത്തില്‍ പറക്കാനാശിക്കുന്നവര്‍ ഓര്‍ക്കുക ... ഭൂമി ഒരു അക്ഷയപാത്രമല്ല.  അത് കാലിയായിത്തുടങ്ങിയിരിയ്ക്കുന്നു ..കല്ലും മണ്ണും  മണലും ഇഷ്ടികയും മരങ്ങളും ജലംവരേയും ശുദ്ധവായുവുമൊക്കെ തീര്‍ന്നുകൊണ്ടിരിയ്കുന്നു .. ഇതില്‍ മരവും വായുവും വെള്ളവും നമുക്ക് തിരിച്ചു പിടിക്കാവുന്നവയാണെങ്കിലും ബാക്കിയുള്ളവ  തീര്‍ന്നാല്‍   തീര്‍ന്നതുതന്നെ . അതുകൊണ്ട് മിതത്വം പാലിയ്ക്കുക . 
വെള്ളം ഉണ്ടാക്കുന്ന മണ്ണിലെ വ്യവസ്ഥകളെ ,കുന്ന്‍ ,കാട് കാവ് ,പുഴ ,വയല്‍ ചതുപ്പ് ,കണ്ടല്‍ക്കാടുകള്‍, കരിങ്കല്‍പ്പാറകള്‍ തുടങ്ങിയവയെ സംരക്ഷിയ്ക്കുക .. ഇവ നശിപ്പിക്കുന്ന യാതൊരു പ്രവര്‍ത്തനവും വികസനമല്ല എന്നോര്‍ക്കുക .. ഇവയുടെ നാശം ഭൂമിയിലെ ജീവന്‍റെ നാശമാണെന്നോര്‍ക്കുക .. 
മുക്ക് വികസിക്കണം .  മനസ്സിന്‍റെ വികാസമാണാദ്യം വേണ്ടത് .. ആകാശത്തോളം വലുതാക്കാം മനസ്സിനെ ..അതില്‍ എല്ലാ ജീവജാലങ്ങള്ക്കും സ്ഥാനം നല്കാം .. നമുക്കാവശ്യം കുടിവെള്ളവും പ്രാണവായുവും വിഷം കലരാത്ത ആഹാരവും ഉപയോഗിച്ച്  ശാന്തമായും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിയ്ക്കാനാവശ്യമായ സാഹചര്യങ്ങളാണ്. പിന്നെ അത്യാവശ്യം സുഖസൌകര്യങ്ങളും നമുക്കാഗ്രഹിയ്ക്കാം . അല്ലാതെ എല്ലാം കാല്‍ച്ചുവട്ടിലാക്കാന്‍ ആരെയും ചവിട്ടിമെതിച്ച് തീരെച്ചുരുങ്ങിയ, തറ നിലവാരം മാത്രമുള്ള ജീവിതം മതിയാക്കാം .. എല്ലാറ്റിനേയും ഉള്‍ക്കൊണ്ടുകൊണ്ട് വികസിയ്ക്കാം ..