Tuesday, July 23, 2013

അതിഥിനിര്‍ത്താതെ മഴപെയ്തുകൊണ്ടിരുന്നപ്പോള്‍ പാമ്പുകള്‍ക്കുപോലും പറമ്പില്‍ നില്‍ക്കാന്‍ വയ്യാതായി .ഐസുപോലെ തണുത്ത ഒരു ദിനത്തില്‍ ,മഴയില്‍നിന്നും അഭയംതേടി ,അല്‍പ്പം ചൂട് കിട്ടാനായി കിണറിന്‍റെ ആള്‍മറയില്‍  ഇട്ട ഷീറ്റിനടിയില്‍ സസുഖം ചുരുണ്ടു കൂടിക്കിടപ്പായിരുന്നു വളകഴപ്പന്‍ . മഴ തോര്‍ന്ന് ,അല്പ്പം വെയില്‍ വന്നപ്പോള്‍, ഷീറ്റ് മാറ്റാന്‍ ചെന്ന എനിക്കു ഇവളുടെ സുഖവാസരംഗമാണ് കാണാനായത് . അവളൊന്നു പേടിച്ചു.ക്യാമറയെടുക്കാനായി പോയി വന്നപ്പോള്‍  മെല്ലെ ഇഴഞ്ഞു കിണറിന്‍റെ മറ്റൊരു ഭാഗത്തേക്ക് പോകുന്നതാണ് കണ്ടത് . അവിടെ ഏറെ നേരം ചുരുണ്ടു കിടന്നു , പാവം . സന്ധ്യയ്ക്ക്  വീണ്ടും ആദ്യത്തെ സ്ഥലത്തു തന്നെയെത്തി .ഞാനവളോട് എന്‍റെ ബുദ്ധിമുട്ട് പറഞ്ഞു .അവള്‍ ഇവിടെ താമസിക്കുന്നത് ഞങ്ങള്‍ക്കിഷ്ടംതന്നെയെങ്കിലും വീട്ടിന്നകത്തേക്കേങ്ങാനും വന്നാല്‍  അല്‍പ്പം വിഷമമാകും . ഇന്ന് മുഴുവന്‍  അരവാതില്‍ ചാരിവയ്ക്കേണ്ടിവന്നു . എപ്പോഴും ശ്രദ്ധയോടെ പെരുമാറി ,എന്നു വരില്ലല്ലോ ഞങ്ങള്‍ .അറിയാതെ അവളെ നോവിക്കാന്‍ ഇടയായാല്‍ .. ഉഗ്രവിഷമാണ് അവളുടേത് .. അതിനാല്‍ നിഷ്കളങ്കതയോടെ ,ചെറിയ ഉണ്ടക്കണ്ണൂം മിഴിച്ച് എന്നെ നോക്കിയ അവളോട്,കുറച്ചു ദൂരേയ്ക്ക് പോകാന്‍ പറഞ്ഞു .പിറ്റേന്നു രാവിലെ അവളെ കണ്ടില്ല .. 


8 comments:

 1. ശംഖുവരയന്‍ / വെള്ളിക്കെട്ടന്‍ അല്ലേ ഇത് ?

  പറമ്പുകളില്‍ പാമ്പിനെ കണ്ടാല്‍ ഞാന്‍ ഒഴിവാക്കിവിടുകയാണ് പതിവ്. പക്ഷേ ഇതുപോലെ വീട്ടരികില്‍ കണ്ടാല്‍ അവനെ വിരട്ടിയോടിക്കേണ്ടിവരും. വീട്ടില്‍ ചെറിയ കുട്ടികള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ജാഗത കാട്ടാതെ വയ്യ.

  ReplyDelete
 2. മനോഹരഫോട്ടോ

  പാമ്പുകള്‍ക്കിത്ര ഭംഗിയുണ്ടോ?

  ReplyDelete
 3. വെള്ളിക്കെട്ടന്‍ തന്നെ ..ചെറിയ കുട്ടികളുണ്ടെങ്കില്‍ ദൂരെയ്ക്ക് മാറ്റേണ്ടിവരും ...നാം പ്രകൃതിയില്‍ നിന്നും പൊതുവേ കുറേയേറെ അകന്ന ജീവിതം നയിക്കുമ്പോള്‍ ,നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ചുറ്റുപാടുമുള്ള ജീവികളെപ്പറ്റിയും അവയോടു കാട്ടേണ്ട ജാഗ്രതയെപ്പറ്റിയുമൊക്കെ അറിവ് നഷ്ടമായിരിക്കയാണല്ലോ .. അങ്ങനെയല്ലാത്ത ചില സമൂഹങ്ങളില്‍ ഇപ്പോഴും വിഷപ്പാമ്പുകളെ വരെ ചങ്ങാതികളാക്കി ജീവിക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ട് ..

  ReplyDelete
 4. ഇത് വെള്ളിവരയന്‍ [Lycodon aulicus] Common Wolf Snake എന്നയിനം പാമ്പാണ്. ഇതിനു വിഷമില്ല. കണ്ടാല്‍ വിഷമുള്ള വളകൊഴുപ്പനെ പോലെ തോന്നും.ചുവര്‍പ്പാമ്പെന്നും ഇതിനെ വിളിക്കാറുണ്ട്. ഇഷ്ടഭക്ഷണമായ പല്ലികളെ തിരഞ്ഞു ചുവരിലും മറ്റും കയറി വരുന്നതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്‌.ഇതിന്റെ ശരീരത്തിലെ വെളുത്ത വലയങ്ങള്‍ കഴുത്ത് മുതല്‍ തുടങ്ങും. കഴുത്തില്‍ മിക്കവാറും വെളുത്ത ഒരു കോളറും ഉണ്ടാവും.കീഴ്ച്ചുണ്ടില്‍ വെള്ളപ്പാണ്ട് വന്നത് പോലുള്ള അടയാളങ്ങള്‍ ഉണ്ടാവും.ശരീരത്തിലെ വെള്ള വലയങ്ങള്‍ ഒറ്റയൊറ്റ ആയിരിക്കും.അടിവശം വിളറി വെളുത്ത ഒരു ചില്ല് പോലെ ഉണ്ടാവും. ചെറുതാണെങ്കില്‍ പലപ്പോഴും വയറുഭാഗത്ത് ആന്തരാവയവങ്ങള്‍ കാണാന്‍ കഴിയും.വിളറിയ തവിട്ടു നിറമാകും മിക്കവാറും പാമ്പിന് ഉള്ളത്. കണ്ണുകള്‍ തവിട്ടു നിറത്തില്‍ ആവും....
  വെള്ളിക്കെട്ടന്റെ കണ്ണുകള്‍ കരിമുത്ത് പോലെ കറുത്തതാണ്. ശരീരത്തിലെ വലയങ്ങള്‍ മിക്കവാറും ഇരട്ടയാവും. ആ വലയങ്ങള്‍ തലയും കഴുത്തുമൊക്കെ കഴിഞ്ഞു കുറച്ചു കൂടി പിന്നില്‍ നിന്നേ തുടങ്ങൂ.നടുപ്പുറത്ത് കൂടി താഴെ വാലറ്റം വരെ ഒരു നിര വലിയ ഷട്ഭുജാകൃതിയുള്ള ശല്‍ക്കങ്ങള്‍ ഉണ്ടാകും.തിളങ്ങുന്ന നീല കലര്‍ന്ന കറുപ്പ് നിറമായിരിക്കും മിക്കവാറും വെള്ളിക്കെട്ടന്. ചുണ്ടില്‍ പാണ്ട് പിടിച്ചത് പോലുള്ള വെളുത്ത പാടുകള്‍ ഉണ്ടാവില്ല......
  ഇതൊക്കെയാണെങ്കിലും ഈ വെള്ളിവരയന്‍ നന്നായി കടിക്കും കേട്ടോ....
  മനോജ്‌.കെ. പറഞ്ഞാണ് ഇതിനെ കുറിച്ച് അറിഞ്ഞത്....

  ReplyDelete
  Replies
  1. വെള്ളിവരയന്‍ തന്നെ .കൂട്ടുകാര്‍ ചര്‍ച്ചചെയ്തപ്പോഴാണ് മനസ്സിലായത് .. നന്ദി

   Delete
 5. പാമ്പ്മ്മേക്കായ വര്ഗീയ വിഷം ഇല്ലാത്ത പാമ്പ് ഫോട്ടോ എടുത്തു വിട്ടത് നന്നായി

  ReplyDelete