Monday, August 26, 2013

പ്രകൃതിയോടൊപ്പം ജീവിയ്ക്കാന്‍ പരിശീലിയ്ക്കുക



കീടങ്ങളെപ്പറ്റി വേവലാതിപ്പെടേണ്ടതില്ല ..എല്ലാ ജീവികളിടെയും നിയന്ത്രണത്തിനായി അവയുടെ സ്വാഭാവിക  ശ ത്രുകീടങ്ങളും ഉണ്ട് .വീടിനകത്തായാലും കൃഷിയിടങ്ങളിലായാലും മനുഷ്യന്‍റെ തെറ്റായ ഇടപെടലുകള്‍ ഉണ്ടാവുമ്പോഴാണ് സ്വാഭാവികമായ ഈ നിയന്ത്രണങ്ങള്‍ താളം തെറ്റുന്നത്. പ്രകൃതിയെ അനുവദിയ്ക്കുക ശരിയായി കാര്യങ്ങള്‍ നടത്താന്‍  . 

ഞങ്ങളുടെ വീട്ടില്‍ പാറ്റകള്‍ കുറച്ചു ശല്യമായിരുന്നു ,.. അടുക്കളയിലെ പച്ചക്കറികളൊക്കെയവ വന്നു തിന്നുനശിപ്പിക്കുമായിരുന്നു ..എന്നാല്‍ വലിയ വേറ്റാക്കരന്‍ ചിലന്തി തന്റെ പണി തുടങ്ങിയതോടെ പാറ്റകളുടെ എണ്ണം തീരെ കുറഞ്ഞു.. ചിലന്തിയെ പേടിച്ച് നാം അതിനെ വീട്ടിന്നകത്ത് കണ്ടാല്‍ ഉടന്‍ കൊല്ലുകയാണ് പതിവ് ..അല്പ്പം ശ്രദ്ധിച്ചാല്‍ ചിലന്തിയോടൊപ്പം ജീവിക്കാനാകും ..

 ഒരിക്കല്‍ എനിയ്ക്ക് ചിലന്തി വിഷമേറ്റ്കൈയ്യില്‍ പൊള്ളിയിരുന്നു .. വിഷപ്പച്ച ,പുലിച്ചുവടി, ഗരുഡക്കൊടി തുടങ്ങിയ പച്ചമരുന്നുകള്‍ ചിലന്തിവിഷത്തിനെതിരെ പ്രവര്‍ത്തിയ്ക്കുന്നവയാണ്.. ഇത്തരം സസ്യങ്ങളെയും നാം മുറ്റത്ത് വളര്‍ത്തേണ്ടതാണ്.