ഇപ്പോഴത്തെ ഏറ്റവും വലിയ ഫാഷനാണ് വികസനവാദം . വികസനത്തിന് എതിരാകുന്നതു എന്തോ വലിയ കുറ്റമാണ്എന്ന നിലയിലാണ് മുഖ്യധാരാസമൂഹം, ഭരണാധികാരികള്‍,മാധ്യമങ്ങള്‍ എന്നിവരെല്ലാം പ്രചരിപ്പിക്കുന്നത് . ഇവരൊക്കെ മുന്നോട്ട് വയ്ക്കുന്ന വികസനമാതൃകകള്‍ എന്തൊക്കെയാണ് എന്നുകൂടി അറിയുമ്പോഴേ അതിനു പിന്നിലെ അപകടങ്ങള്‍ മനസ്സിലാക്കാ നാകൂ ..
വികസനം എന്നത് ഏതൊരു ജീവിയ്ക്കും അത്യാവശ്യമായ കാര്യം തന്നെയാണ്.. എന്നാലത് .സങ്കുചിതത്വത്തിന്‍റെ വികസനമാകരുത്. സ്വാര്‍ഥതയുടെ വികസനമാകരുത് .ആര്‍ത്തിയുടെ വികസനമാകരുത് ...ഈ ഭൂമിയിലെ ഇന്നു ജീവിയ്ക്കുന്ന ഒരുപാടൊരുപാട് മനുഷ്യര്‍ക്കും വരും തലമുറകള്‍ക്കും ഒരുപാടൊരുപാട് ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ട ഭൌതികസമ്പത്തുകള്‍ ,പണമോ അധികാരമോ കൈയ്യിലുണ്ടെന്ന അഹന്തയോടെ തട്ടിയെടുക്കുന്ന ,വെട്ടിപ്പിടിയ്ക്കുന്ന വികസനമാകരുത് ..
ഓര്‍ക്കുക .. ഈഭൂമി എല്ലാ ജീവജാലങ്ങളുടേതുമാണ്.. എല്ലാ ജീവികള്‍ക്കുമെന്നപോലെ ഒരു പങ്ക് അവകാശമേ മനുഷ്യനുമുള്ളൂ .. വെട്ടിപ്പിടിക്കുന്നതെല്ലാം അനാവശ്യങ്ങളാണ്. മരിക്കുമ്പോള്‍ സ്വന്തം ശരീരം പോലും കൂടെ കൊണ്ടുപോകാനാകില്ലെന്ന യാഥാര്‍ഥ്യം മറക്കാതിരിക്കുക.. സ്വന്തക്കാര്‍ക്കായി സമ്പാദിയ്ക്കുന്നു എന്നതും അത്ര ശരിയല്ല എന്നോര്‍ക്കുക ..ആര്‍ത്തിയുടെ ഈ സ്പീഡ് ഗിയറില്‍ ശരവേഗത്തില്‍ പറക്കാനാശിക്കുന്നവര്‍ ഓര്‍ക്കുക ... ഭൂമി ഒരു അക്ഷയപാത്രമല്ല. അത് കാലിയായിത്തുടങ്ങിയിരിയ്ക്കുന്നു ..കല്ലും മണ്ണും മണലും ഇഷ്ടികയും മരങ്ങളും ജലംവരേയും ശുദ്ധവായുവുമൊക്കെ തീര്‍ന്നുകൊണ്ടിരിയ്കുന്നു .. ഇതില്‍ മരവും വായുവും വെള്ളവും നമുക്ക് തിരിച്ചു പിടിക്കാവുന്നവയാണെങ്കിലും ബാക്കിയുള്ളവ തീര്‍ന്നാല്‍ തീര്‍ന്നതുതന്നെ . അതുകൊണ്ട് മിതത്വം പാലിയ്ക്കുക .
വെള്ളം ഉണ്ടാക്കുന്ന മണ്ണിലെ വ്യവസ്ഥകളെ ,കുന്ന്‍ ,കാട് കാവ് ,പുഴ ,വയല്‍ ചതുപ്പ് ,കണ്ടല്‍ക്കാടുകള്‍, കരിങ്കല്‍പ്പാറകള്‍ തുടങ്ങിയവയെ സംരക്ഷിയ്ക്കുക .. ഇവ നശിപ്പിക്കുന്ന യാതൊരു പ്രവര്‍ത്തനവും വികസനമല്ല എന്നോര്‍ക്കുക .. ഇവയുടെ നാശം ഭൂമിയിലെ ജീവന്‍റെ നാശമാണെന്നോര്‍ക്കുക ..
നമുക്ക് വികസിക്കണം . മനസ്സിന്‍റെ വികാസമാണാദ്യം വേണ്ടത് .. ആകാശത്തോളം വലുതാക്കാം മനസ്സിനെ ..അതില്‍ എല്ലാ ജീവജാലങ്ങള്ക്കും സ്ഥാനം നല്കാം .. നമുക്കാവശ്യം കുടിവെള്ളവും പ്രാണവായുവും വിഷം കലരാത്ത ആഹാരവും ഉപയോഗിച്ച് ശാന്തമായും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിയ്ക്കാനാവശ്യമായ സാഹചര്യങ്ങളാണ്. പിന്നെ അത്യാവശ്യം സുഖസൌകര്യങ്ങളും നമുക്കാഗ്രഹിയ്ക്കാം . അല്ലാതെ എല്ലാം കാല്‍ച്ചുവട്ടിലാക്കാന്‍ ആരെയും ചവിട്ടിമെതിച്ച് തീരെച്ചുരുങ്ങിയ, തറ നിലവാരം മാത്രമുള്ള ജീവിതം മതിയാക്കാം .. എല്ലാറ്റിനേയും ഉള്‍ക്കൊണ്ടുകൊണ്ട് വികസിയ്ക്കാം ..

No comments:
Post a Comment