മാടായിപ്പാറയിലെ വടുകുന്ദ ശിവക്ഷേത്രം വക സത്രത്തിൽ വച്ച് 9.10.11 നു രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണി വരെ നടന്ന ഒത്തുചേരലിൽ ജോൺസിയുടെ ശിഷ്യരും സഹപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരുമടക്കം എൺപതോളം പേർ പങ്കെടുത്തു.പലരും കൈക്കുഞ്ഞുങ്ങളേയുമൊക്കെ കൂട്ടി കുടുംബസമേതമാണ് വന്നത്.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ളവർവന്നെത്തിയിരുന്നു.... യാതൊരു ഫോർമാലിറ്റികളുമില്ലാതെ,മുമ്പ് ജോൺസിയുടെ കാലത്തിലെന്നപോലെ അവർ വട്ടമിട്ടിരുന്നു സംസാരിച്ചു.. ജോ ൺസിയുടെ ഓർമ്മ നിലനിർത്താനും കൂട്ടായ്മ മുറിയാതെ കൊണ്ടുപോകാനും ഇന്നു വരാനാകാത്തവർക്കും ഭാവിയിൽ ബന്ധപ്പെടാനുമൊക്കെ എന്തൊക്കെ ചെയ്യാമെന്ന് പലരും ആശയങ്ങൾ പങ്കുവച്ചു.പരിസ്ഥിതിയുടെ ആത്മീയത എന്ന ബ്ലോഗിനെപ്പറ്റി ഹരിആശമാർ സൂചിപ്പിച്ചു,അദ്ദേഹത്തിന്റെ സമ്പുർണ്ണകൃതികൾ തയ്യാറാക്കൽ,അദ്ദേഹത്തിന്റെ നാമത്തിൽ ചെങ്കല്പാറ സാഞ്ച്വറി സ്ഥാപിയ്ക്കൽ, ന്യൂസ് ലെറ്ററോ ഇൻലാന്റ് മാസികയോ തയ്യാറാക്കൽ ,ജോൺ സി ഫൌണ്ടേഷൻ, പരിസ്ഥിതി ക്യാമ്പ്,വെബ് സൈറ്റ്.പുസ്തകങ്ങൾ.എന്നിങ്ങനെപല ആശയങ്ങളും മുന്നോട്ടു വന്നു,ഒപ്പം പരിസ്ഥിതി ആക്ടിവിസങ്ങളിൽ ഈ കൂട്ടത്തിന് എന്തു ചെയ്യാനാകുമെന്നും ചർച്ചചെയ്തു....അധികം ബാധ്യതകൾ ഏറ്റെടുക്കാൻ ആരും തയ്യാറല്ലാത്തതിനാൽ പല ആശയങ്ങളും എതിർക്കപ്പെട്ടൂ. പുസ്തക പ്രസിദ്ധീകരണം,വെബ്സൈറ്റ്, ഇൻലാന്റ് മാസിക, നാച്വർ ക്യാമ്പ് എന്നിവ നടത്താമെന്ന് തീരുമാനിച്ചാണ് കൂട്ടം പിരിഞ്ഞ്ത്...
Tuesday, October 11, 2011
ജോൺസി സ്നേഹസംഗമം
Subscribe to:
Post Comments (Atom)
മിനി ടീച്ചറുടെ ബ്ലോഗിലൂടെ താങ്കളുടെ ബ്ലോഗില്‍ എത്തി
ReplyDeleteവളരെ സങ്കടം തോന്നുന്നു ഇത്ര നല്ല ഒരു ബ്ലോഗില്‍ പലരും
എത്തിക്കാണാഞ്ഞതില്‍, പരിതസ്ഥിതി വളരെ ഗൌരവമായ
ഒരു വിഷയം തന്നെ പക്ഷെ പലരും അത് മനപ്പൂര്‍വ്വം
മറന്നു കളയുന്നു. ഇത്തരം ബ്ലോഗുകള്‍ സോഷ്യല്‍ വെബ് സൈറ്റുകളിലൂടെ
പ്രമോട്ട് ചെയ്യണം ഒരു ഷെയര്‍ ബട്ടണ്‍ ബ്ലോഗില്‍ കൊടുക്കുക
വീണ്ടും കാണാം ബ്ലോഗില്‍ ചേരുന്നു
നന്ദി നമസ്കാരം