Tuesday, October 11, 2011

ജോൺസി സ്നേഹസംഗമം

                                                                                                                                    ജോൺസിയങ്കിൾ നമ്മെ വിട്ടുപോയിട്ട് മൂന്നുവർഷം തികയുന്നു..കഴിഞ്ഞ വർഷങ്ങളിൽ ,അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹം സ്നേഹിക്കുകയും ചെയ്ത സ്നേഹകുടുംബാംഗങ്ങൾക്ക് വർഷത്തിൽ ഒരു പ്രാവശ്യം പോലും ഒന്ന് ഒത്തുചേരാനും സ്നേഹം പങ്കിടാനും അവസരം ലഭിച്ചില്ല.അദ്ദേഹം വിഭാവനം ചെയ്കയും നടപ്പിലാക്കുകയും ചെയ്ത വലിയ ഒരാശയമാണ് രക്തബന്ധങ്ങളേക്കാൾ ശക്തമായതും സ്വാർഥതകളാൽ മലീമസമാക്കപ്പെടാത്തതുമായ സ്നേഹകുടുംബം.കുടുംബനാഥൻ നഷ്ടപ്പെട്ട് കഴിഞ്ഞവർക്ക് ഒത്തുചേരാനുള്ള അവസരം പോലും നിഷേധിയ്ക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിയപ്പോൾ മനം നൊന്ത ചില ശിഷ്യർ ചേർന്ന് എല്ലാവർക്കും വലുപ്പച്ചെറുപ്പമില്ലാതെ ഒത്തുകൂടാനായി ഒരു സ്നേഹസംഗമം സംഘടിപ്പിയ്ക്കാൻ തീരുമാനിയ്ക്കുകയും,കൈയ്യിൽ കിട്ടിയ പരിമിതമായ മേല്വിലാസങ്ങൾ, ഫോൺ നമ്പരുകൾ എന്നിവയുമായി ബന്ധപ്പെടൂകയും ചെയ്തു..                                          
ലരും പ്രതികരിച്ചു.ആർക്കും ഈ ഒത്തുചേരൽ എന്ന ആശയം ഇഷ്ടപ്പെടാതിരുന്നില്ല..അവരൊക്കെ മനസ്സിലാഗ്രഹിച്ച കാര്യമാണിത് എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്..എങ്കിലും ജീവിതത്തിന്റെ പല തിരക്കുകളും പ്രശ്നങ്ങളും കാരണം പലർക്കും എത്തിച്ചേരാനായില്ല.                                                                 ...
                                                                                              മാടായിപ്പാറയിലെ വടുകുന്ദ ശിവക്ഷേത്രം വക സത്രത്തിൽ വച്ച് 9.10.11 നു രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണി വരെ നടന്ന ഒത്തുചേരലിൽ ജോൺസിയുടെ ശിഷ്യരും സഹപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരുമടക്കം എൺപതോളം പേർ പങ്കെടുത്തു.പലരും കൈക്കുഞ്ഞുങ്ങളേയുമൊക്കെ കൂട്ടി കുടുംബസമേതമാണ് വന്നത്.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ളവർവന്നെത്തിയിരുന്നു.... യാതൊരു ഫോർമാലിറ്റികളുമില്ലാതെ,മുമ്പ് ജോൺസിയുടെ കാലത്തിലെന്നപോലെ അവർ വട്ടമിട്ടിരുന്നു സംസാരിച്ചു..                                                                                              ജോ ൺസിയുടെ ഓർമ്മ നിലനിർത്താനും കൂട്ടായ്മ മുറിയാതെ കൊണ്ടുപോകാനും ഇന്നു വരാനാകാത്തവർക്കും ഭാവിയിൽ ബന്ധപ്പെടാനുമൊക്കെ എന്തൊക്കെ ചെയ്യാമെന്ന് പലരും ആശയങ്ങൾ പങ്കുവച്ചു.പരിസ്ഥിതിയുടെ ആത്മീയത എന്ന ബ്ലോഗിനെപ്പറ്റി ഹരിആശമാർ സൂചിപ്പിച്ചു,അദ്ദേഹത്തിന്റെ സമ്പുർണ്ണകൃതികൾ തയ്യാറാക്കൽ,അദ്ദേഹത്തിന്റെ നാമത്തിൽ ചെങ്കല്പാറ സാഞ്ച്വറി സ്ഥാപിയ്ക്കൽ, ന്യൂസ് ലെറ്ററോ ഇൻലാന്റ് മാസികയോ തയ്യാറാക്കൽ ,ജോൺ സി ഫൌണ്ടേഷൻ, പരിസ്ഥിതി ക്യാമ്പ്,വെബ് സൈറ്റ്.പുസ്തകങ്ങൾ.എന്നിങ്ങനെപല ആശയങ്ങളും മുന്നോട്ടു വന്നു,ഒപ്പം പരിസ്ഥിതി ആക്ടിവിസങ്ങളിൽ ഈ കൂട്ടത്തിന് എന്തു ചെയ്യാനാകുമെന്നും ചർച്ചചെയ്തു....അധികം ബാധ്യതകൾ ഏറ്റെടുക്കാൻ ആരും തയ്യാറല്ലാത്തതിനാൽ പല ആശയങ്ങളും എതിർക്കപ്പെട്ടൂ.                                                    പുസ്തക പ്രസിദ്ധീകരണം,വെബ്സൈറ്റ്, ഇൻലാന്റ് മാസിക, നാച്വർ ക്യാമ്പ് എന്നിവ നടത്താമെന്ന് തീരുമാനിച്ചാണ് കൂട്ടം പിരിഞ്ഞ്ത്...                                          

1 comment:

  1. മിനി ടീച്ചറുടെ ബ്ലോഗിലൂടെ താങ്കളുടെ ബ്ലോഗില്‍ എത്തി
    വളരെ സങ്കടം തോന്നുന്നു ഇത്ര നല്ല ഒരു ബ്ലോഗില്‍ പലരും
    എത്തിക്കാണാഞ്ഞതില്‍, പരിതസ്ഥിതി വളരെ ഗൌരവമായ
    ഒരു വിഷയം തന്നെ പക്ഷെ പലരും അത് മനപ്പൂര്‍വ്വം
    മറന്നു കളയുന്നു. ഇത്തരം ബ്ലോഗുകള്‍ സോഷ്യല്‍ വെബ്‌ സൈറ്റുകളിലൂടെ
    പ്രമോട്ട് ചെയ്യണം ഒരു ഷെയര്‍ ബട്ടണ്‍ ബ്ലോഗില്‍ കൊടുക്കുക
    വീണ്ടും കാണാം ബ്ലോഗില്‍ ചേരുന്നു
    നന്ദി നമസ്കാരം

    ReplyDelete