Monday, August 26, 2013

പ്രകൃതിയോടൊപ്പം ജീവിയ്ക്കാന്‍ പരിശീലിയ്ക്കുക



കീടങ്ങളെപ്പറ്റി വേവലാതിപ്പെടേണ്ടതില്ല ..എല്ലാ ജീവികളിടെയും നിയന്ത്രണത്തിനായി അവയുടെ സ്വാഭാവിക  ശ ത്രുകീടങ്ങളും ഉണ്ട് .വീടിനകത്തായാലും കൃഷിയിടങ്ങളിലായാലും മനുഷ്യന്‍റെ തെറ്റായ ഇടപെടലുകള്‍ ഉണ്ടാവുമ്പോഴാണ് സ്വാഭാവികമായ ഈ നിയന്ത്രണങ്ങള്‍ താളം തെറ്റുന്നത്. പ്രകൃതിയെ അനുവദിയ്ക്കുക ശരിയായി കാര്യങ്ങള്‍ നടത്താന്‍  . 

ഞങ്ങളുടെ വീട്ടില്‍ പാറ്റകള്‍ കുറച്ചു ശല്യമായിരുന്നു ,.. അടുക്കളയിലെ പച്ചക്കറികളൊക്കെയവ വന്നു തിന്നുനശിപ്പിക്കുമായിരുന്നു ..എന്നാല്‍ വലിയ വേറ്റാക്കരന്‍ ചിലന്തി തന്റെ പണി തുടങ്ങിയതോടെ പാറ്റകളുടെ എണ്ണം തീരെ കുറഞ്ഞു.. ചിലന്തിയെ പേടിച്ച് നാം അതിനെ വീട്ടിന്നകത്ത് കണ്ടാല്‍ ഉടന്‍ കൊല്ലുകയാണ് പതിവ് ..അല്പ്പം ശ്രദ്ധിച്ചാല്‍ ചിലന്തിയോടൊപ്പം ജീവിക്കാനാകും ..

 ഒരിക്കല്‍ എനിയ്ക്ക് ചിലന്തി വിഷമേറ്റ്കൈയ്യില്‍ പൊള്ളിയിരുന്നു .. വിഷപ്പച്ച ,പുലിച്ചുവടി, ഗരുഡക്കൊടി തുടങ്ങിയ പച്ചമരുന്നുകള്‍ ചിലന്തിവിഷത്തിനെതിരെ പ്രവര്‍ത്തിയ്ക്കുന്നവയാണ്.. ഇത്തരം സസ്യങ്ങളെയും നാം മുറ്റത്ത് വളര്‍ത്തേണ്ടതാണ്.

4 comments:

  1. കീടങ്ങളെയൊക്കെ നശിപ്പിച്ച് ഇപ്പോൾ മനുഷ്യ കീടങ്ങൾ മാത്രമായിരിക്കുന്നു...!

    ReplyDelete
  2. അതെ, പ്രകൃതി എല്ലാം ഒരുക്കിയിട്ടുണ്ട്. എന്നാൽ, മനുഷ്യൻ പ്രകൃതി നിയമങ്ങൾ തെറ്റിക്കുന്നു. പ്രകൃതിയില്നിന്നു വ്യതിചലിച്ചു സ്വന്തം തുലനാവസ്ഥ (മറ്റുള്ളവരുടെയും, സ ർ വോ പ രി പ്രകൃതിയുടെയും) തെറ്റിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

    ReplyDelete
  3. ഇണങ്ങി ജീവിക്കാം
    പ്രകൃതിയോടും മനുഷ്യരോടും

    ReplyDelete
  4. St Jude's Novena in Malayalam

    മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാ ശ്ലീഹായെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദർഭങ്ങളിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേണമേ. എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ഇവിടെ ആവശ്യം പറയുക ) അങ്ങയുടെ സഹായം ഞാൻ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാ ശ്ലീഹായെ അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാൻ സദാ ഒർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗദാനം ചെയ്യുന്നു. ആമേൻ.
    (ദിവസം ഒന്പത് പ്രാവശ്യം ഈ പ്രാർഥന ചൊല്ലുക. എട്ടാം ദിവസം നിങ്ങളുടെ പ്രാർഥനക്ക് നിവൃത്തി ഉണ്ടാകും. ഒന്പത് ദിവസം ചൊല്ലുക അത് ഒരു കാലവും സഫലമാകാടിരിക്കില്ല.)


    ReplyDelete